Latest NewsKeralaIndia

മലപ്പുറത്ത് കൈക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കണ്ടര്‍ക്കൊപ്പം യുവതി ഒളിച്ചോടി, ഒടുവിൽ..

മലപ്പുറം: വെറും ഒരാഴ്ചത്തെ മൊബൈൽ പ്രേമം കൊണ്ട് യുവതി കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു കണ്ടക്ടർക്കൊപ്പം പോയി. നിലമ്പൂര്‍ വഴിക്കടവില്‍ കൈകുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയും കാമുകനും ഒടുവിൽ അറസ്റ്റിലായി. കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ(23) എന്നിവരെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.

11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈല്‍ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഒളിച്ചോടിയത്.ലിസയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ഇരിട്ടിയില് വച്ചാണ് ലിസയെയും കാമുകന്‍ ജിനീഷിനെയും പൊലീസ് പിടികൂടിയത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭര്‍ത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

‘സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട്‌ പത്രസമ്മേളനത്തില്‍ നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തും ‘ -സുഭാഷ്‌ വാസു.

തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച്‌ പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button