
ദില്ലി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ പ്രത്യേക വിമാനത്തിന് സിവിൽ ഏവിയേഷൻ അനുമതി നൽകി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രത്യേക വിമാനം ഏർപ്പാടാക്കിയതിൽ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി വുഹാനിലെ മലയാളികൾക്ക് എല്ലാവിധ സഹായവും എത്തിക്കുന്നത് ഉറപ്പാക്കാൻ നോർക്ക നിരന്തരം ഇടപെടുന്നുണ്ടെന്നും അദേഹം പറഞ്ഞു.
Post Your Comments