Latest NewsNewsIndia

രാജ്യത്തെ ഞെട്ടിച്ച് റിപ്പബ്‌ളിക്ക് ദിനത്തിലെ അഞ്ച് സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ ഭീകരസംഘടന

ഗുവാഹത്തി: രാജ്യത്തെ ഞെട്ടിച്ച് റിപ്പബ്ളിക്ക് ദിനത്തിലെ അഞ്ച് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ ഭീകരസംഘടന . റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമിലെ അഞ്ചിടത്തുണ്ടായ സ്‌ഫോടനം ഏവരെയും ഞെട്ടിച്ചിരുന്നു. അഞ്ചിടങ്ങളില്‍ നടന്ന സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉള്‍ഫ തീവ്രവാദികള്‍ രംഗത്തെത്തി. അസമിലെ ഉള്‍ഫ-ഐ എന്നറിയപ്പെടുന്ന സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ ആയിരുന്നു ദിബ്രു സോണാലി മേഖലകളില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് ഇതുവരെയുള്ള വിവരം. ദിബ്രുഗഡിലെ ഗ്രഹം ബസാര്‍, എടി റോഡിലെ ഗുരുദ്വാര, ദുലിയാജന്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിയോക് ഘടിലും സ്‌ഫോടനം ഉണ്ടായിരുന്നു.

സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button