തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ ഗവര്‍ണറുടെ നിലപാടുകളോടു വിയോജിപ്പുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സർക്കാരും ഇടതുപക്ഷ സംഘടനകളും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന. സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും സംസ്ഥാനത്തെ പ്രതിഷേധങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ മാറ്റം വരുത്തില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചിട്ടുണ്ട്.
Read also:രാജ്യത്തിന്റെ ഭരണഘടന ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുവെന്ന് മന്ത്രി ജി സുധാകരൻ
പ്രമേയം കൊണ്ടുവരാനുള്ള നീക്കം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ചെന്നിത്തലയുടെ ശ്രമമാണെന്നാണ് ഇടതു മുന്നണിയുടെ കുറ്റപ്പെടുത്തല്‍. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിക്കും നരേന്ദ്ര മോദിയെ പേടിയാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു.
Post Your Comments