ബെയ്ജിംഗ് : ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണാവൈറസിന്റെ ഉത്ഭവം ഗവേഷണ ലാബില്‍ നിന്നാണെന്ന് സംശയം ബലപ്പെടുന്നു. ‘ദ വാഷിംഗ്ടണ്‍ ടൈംസ്’ പത്രമാണ് ഇത്തരത്തില്‍ ഒരു സാധ്യതയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടുള്ള വിശദമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതില്‍ അവര്‍ ഉദ്ധരിച്ചിരിക്കുന്നത് ഇസ്രായേലില്‍ നിന്നുള്ള ഒരു ജൈവായുധഗവേഷകനെയാണ്
Read Also : കൊറോണ : ആരോഗ്യ വിദഗ്ദ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുതിയ വെല്ലുവിളി : ലക്ഷണം കാണും മുമ്പേ മരിച്ചു വീഴുന്നു
ക്ഷണനേരം കൊണ്ട്, ചിലപ്പോള്‍ ഒന്ന് നോക്കിയാല്‍ പോലും പകരുന്ന, പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളത്ര മാരകമായ രോഗാണുക്കളില്‍ ഒന്നാണ് കൊറോണാവൈറസ്. താരതമ്യേന പുതിയതായതിനാല്‍, ഇതിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്റെ വാക്‌സിനും മരുന്നുകളും ഒക്കെ കണ്ടുപിടിച്ചു വരുന്നതേയുള്ളൂ വൈദ്യശാസ്ത്രലോകം ഇപ്പോഴും. ചൈനയില്‍ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോള്‍ വുഹാനില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത് .
ഡാനി ഷോഹാം എന്ന മുന്‍ ഇസ്രായേലി ബയോളജിക്കല്‍ വാര്‍ഫെയര്‍ എക്‌സ്‌പേര്‍ട്ട് ദ വാഷിംഗ്ടണ്‍ ടൈംസി’നോട് പറഞ്ഞത്, തനിക്ക് ചൈനയുടെ ജൈവായുധ ഗവേഷണങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട് എന്നും, ഈ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവില്‍ ചൈന യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്നുമാണ്. ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങള്‍ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അക്കാലത്ത് ചൈനീസ് ജൈവായുധ ഗവേഷണ പദ്ധതികളെപ്പറ്റി പരമാവധി രഹസ്യവിവരങ്ങളും മൊസാദ് വഴി ഷോഹാം ശേഖരിച്ചിരുന്നു. എന്നാല്‍ ഇതിനെയൊക്കെ നിഷേധിച്ചുകൊണ്ട് ചൈനയിലെ രോഗനിവാരണവകുപ്പ് തലവനായ ഗാവോ ഫുന്‍ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളില്‍ ഒന്നിലൂടെ ഇത് വുഹാനിലെ ഒരു ഇറച്ചി മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയാണ് എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ഈ വൈറസ് ബാധിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ചൈനീസ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു അഭ്യൂഹത്തെപ്പറ്റിയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക ജൈവായുധങ്ങള്‍, വിശിഷ്യാ മാരകരോഗങ്ങളുണ്ടാക്കുന്ന വൈറസുകളുമായി ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു അത്. ഈ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് എന്തെങ്കിലും കാരണവശാല്‍ ചോര്‍ന്നാലും, പകര്‍ച്ചപ്പനി വ്യാപിക്കുന്ന പക്ഷം അത് അമേരിക്കന്‍ ഗൂഢാലോചനയാണ് എന്ന് പറയാപറയാന്‍ വേണ്ടിയുള്ള മുന്‍കരുതലായിരുന്നു അതെന്നാണ് അമേരിക്കയിലെ ചില കേന്ദ്രങ്ങള്‍ പറയുന്നത്.
Post Your Comments