ബാഗ്‌ദാദ് : അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖിൽ ബാഗ്ദാദിലാണ് ആക്രമണം ഉണ്ടായത്. ഗ്രീൻസോണിൽ അഞ്ചു റോക്കറ്റുകൾ ഞായറാഴ്ച രാത്രി പതിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഒരാൾ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Five rockets hit near US embassy in Iraq capital, reports AFP news agency quoting security source.
— ANI (@ANI) January 26, 2020
ടൈഗ്രിസ് നദിയുടെ പടിഞ്ഞാറന്‍ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോൺ സ്ഥിതി ചെയ്യുന്നത്. . ഇവിടെ നിന്ന് വന്‍ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയും എംബസിക്കു സമീപം സമാനമായ ആക്രമണമുണ്ടായിരുന്നു.മൂന്നു റോക്കറ്റുകളാണ് അന്നു പതിച്ചത്.
#BREAKING Five rockets hit near US embassy in Iraq capital: security source pic.twitter.com/2Brj01kU3R
— AFP News Agency (@AFP) January 26, 2020
Also read : വ്യോമാക്രമണത്തില്‍ 51 ഭീകരര്‍ കൊല്ലപ്പെട്ടു.
ഇറാഖിൽ ജനുവരി മൂന്നിന് യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതാണ് മേഖലയിലെ സംഘര്‍ഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണമുണ്ടായി. ശേഷം ഇതിപ്പോൾ മൂന്നാം തവണയാണ് ഈ മേഖലയിൽ ഇത്തരം റോക്കറ്റാക്രമണം നടക്കുന്നത്.
Post Your Comments