എറണാകുളം : ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയെന്ന് സംവിധായകൻ ആഷിഖ് അബു. പൗരത്വ നിയമഭേദഗതിക്കെതിരെ കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ അണിചേർന്ന മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും സമരത്തിൽ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നുവെന്നും സമരത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ആഷിഖ് അബു പ്രതികരിച്ചു. എറണാകുളം ഇടപ്പള്ളിയിലാണ് ആഷിഖ് അബു മനുഷ്യ മഹാശൃംഖലയുടെ കണ്ണിയായത്.
Also read : വിശ്രമിക്കാറായിട്ടില്ല; പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ന് വൈകിട്ട് 4നു ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലി തീർത്ത ശൃംഖലയിൽ കാസര്‍കോട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായപ്പോൾ, കളിയിക്കാവിളയില്‍ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയായി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരം പാളയത്ത് കണ്ണികളായി അണിചേർന്നു.
കാസര്‍കോട് നിന്ന് റോഡിന്റെ വലതുഭാഗം ചേര്‍ന്നായിരിന്നു മനുഷ്യ ശൃംഖല കണ്ണി തീര്‍ത്തത്. ഒരുമണിക്കൂറാണ് പരിപാടി. തുടര്‍ന്ന് 250 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. അതേസമയം സമസ്ത എപി വിഭാഗം നേതാക്കൾ കാസർഗോഡ് ശൃംഖലയിൽ അണിചേർന്നു.
70ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് സിപിഎം സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ത്തത്. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം ചെയ്യുന്നത്.
Post Your Comments