മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണിലെ ആവേശപ്പോരിൽ ലോക ഒന്നാം നമ്പർ താരം റാഫേല്‍ നദാലിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ ഡൊമിനിക് തീം സെമിയിൽ കടന്നു. തീപാറുന്ന ക്വര്‍ട്ടര്‍ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് നദാലിനെ തീം തോൽപ്പിച്ചത്.
THIEM's Time To ?????!
After 4 hours and 10 minutes, @ThiemDomi knocks out world No.1 Rafael Nadal, 7-6(3) 7-6(4) 4-6 7-6(6) to advance to the #AusOpen semifinals for the first time.#AO2020 pic.twitter.com/lWuZXBzNmt
— #AusOpen (@AustralianOpen) January 29, 2020
Welcome to the #AusOpen final 4️⃣, @ThiemDomi! #AO2020 pic.twitter.com/ijUVvM7PRt
— #AusOpen (@AustralianOpen) January 29, 2020
നാലു മണിക്കൂറും 10 മിനിറ്റും നീണ്ടു നിന്ന ക്ലാസിക് പോരാട്ടത്തിൽ തീം നേടിയ മൂന്നു സെറ്റുകളും ടൈ ബ്രേക്കറിലാണ് നദാല്‍ വിട്ടു നൽകിയത്. സ്കോര്‍: 7-6 (7-3), 7-6 (7-4), 4-6, 7-6 (8-6). സെമിയില്‍ അഞ്ചാം സീഡായ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവാണ് തീമിന്റെ എതിരാളി.
Locked and loaded ?
?? [5] @ThiemDomi v [7] @AlexZverev ??
?? [3] @rogerfederer v [2] @DjokerNole ??#AO2020 | #AusOpen pic.twitter.com/phXkMfVenz— #AusOpen (@AustralianOpen) January 29, 2020
നേരത്തെ സൂപ്പർ താരങ്ങളായ റോജര്‍ ഫെഡററും നൊവാക് ദ്യോക്കോവിച്ചും സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. ലോക ടെന്നീസിലെ എക്കാലത്തെയും വലിയ ഇതിഹാസതാരം ആയി കണക്കാക്കുന്ന ഫെഡററും, ആധുനിക കാലത്തെ മികച്ച താരം ആയ ദ്യോക്കോവിച്ചും സെമിയിൽ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് മികച്ച മത്സരം തന്നെയാകും കാണുവാൻ സാധിക്കുക. 49 തവണ ഇരുവരും ഏറ്റുമുട്ടിപ്പോള്‍ ദ്യോക്കോവിച്ച് 26 എണ്ണത്തിലും ഫെഡറര്‍ 23 എണ്ണത്തിലും ജയം കണ്ടു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരസ്പരം 4 തവണ കണ്ടുമുട്ടിയതില്‍ 3 തവണയും ദ്യോക്കോവിച്ചാണ് ജയം കണ്ടത്.
Post Your Comments