ബാഗ്ദാദ് : ഇറാഖില്‍ ഷിയാ പുരോഹിതന് അല്‍സദര്‍ പിന്തുണ പിന്‍വലിച്ചതോടെ ഇറാഖില്‍ ശക്തമായ രീതിയില്‍ ഉയര്‍ന്നു വന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ശക്തമായ പിന്തുണ പിന്‍വലിക്കപ്പെട്ടതോടെ നാലു മാസമായി ഇറാഖിനെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിന് തിരശീല വിഴാനാണ് സാധ്യത.
ഷിയാ പുരോഹിതന്റെ പിന്തുണ കൂടി ഇല്ലാതായതോടെ രാജ്യത്തിന്റെ തെക്കുഭാഗത്ത് തമ്ബടിച്ചിരുന്ന പ്രതിഷേധക്കാരുടെ കൂടാരത്തിന് അര്‍ധരാത്രിയോടെ സുരക്ഷാ സേന തീയിട്ടു. പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തില്‍ 500 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
സര്‍ക്കാരിന്റെ അഴിമതി ഭരണം അവസാനിപ്പിക്കുക, വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, ഇറാഖ് രാഷ്ട്രീയത്തില്‍ ഇറാനുള്ള അനാവശ്യ സ്വാധീനം അവസാനിപ്പിക്കുക, ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇറാഖിലെ ജനങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍ തെരുവിലിറങ്ങിയത്
Post Your Comments