Latest NewsCricketNewsSports

ആരാധകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു ; ഒടുവില്‍ പറഞ്ഞ് തടിയൂരി ബെന്‍ സ്റ്റോക്‌സ്

ആരാധകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് മാപ്പ് ചോദിച്ച് ബെന്‍ സ്‌റ്റോക്‌സ്. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ 2 റണ്‍സ് എടുത്ത് ഔട്ട് ആയതിന് ശേഷം പവലിയനിലേക്ക് പോവുമ്പോള്‍ താരത്തിനെതിരെ കാണികളില്‍ ഒരാള്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു തുടര്‍ന്നായിരുന്നു താരം ആരാധകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചത് ഇത് ടെലിവിഷനില്‍ കാണിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് ആരാധകനോട് മോശം വാക്കുകള്‍ ഉപയോഗിച്ചതിന് തന്റെ പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു. അതേസമയം താരത്തിന്റെ ഈ മോശം പെരുമാറ്റത്തിനെതിരെ ഐ.സി.സി നടപടി എടുക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button