ഓക്ലൻഡ്: ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയ 204 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, ആറു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ശ്രേയസ് അയ്യരാണ് കളിയിലെ കേമൻ. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.
ആറു പന്തില്‍ ഏഴു റണ്‍സെടുത്ത രോഹിത്തിനെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ രാഹുല്‍ – കോലി സഖ്യം 99 റണ്‍സാണ് ഇന്ത്യന്‍ സ്കോറിലേക്ക് ചേര്‍ത്തത്. ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചാഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Post Your Comments