Latest NewsCricketNewsSports

അടിച്ച് തകര്‍ത്ത് ന്യൂസിലാന്‍ഡ് ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡിനായി 3താരങ്ങള്‍ക്ക് അര്‍ധശതകം

 

ഇന്ത്യ ന്യൂസിലാന്‍ഡ് ആദ്യ ട്വന്റി 20 യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡിനായി 3താരങ്ങള്‍ അര്‍ധശതകം നേടി വില്ല്യംസണ്‍, മണ്‍റോ, ടെയ്‌ലര്‍ എന്നിവരാണ് അര്‍ധശതകം നേടിയത്.

ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിംഗിനെ അയക്കുകയായിരുന്നു.എന്നാല്‍ തുടക്കം മുതല്‍ കൊഹ്ലിയുടെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു ന്യൂസിലാന്‍ഡിന്റെ പ്രകടനം. ആദ്യ വിക്കറ്റില്‍ തന്നെ 7.5 ഓവറില്‍ 80 റണ്‍സാണ് ന്യൂസിലാന്‍ഡ് കൂട്ടിചേര്‍ത്തത്. 19 ബോളില്‍ 30 റണ്‍സുമായി ശിവം ദുംബെയുടെ പന്തില്‍ രോഹിതിന് ക്യാച്ച് നല്‍കിയാണ് ഗുപ്റ്റില്‍ മടങ്ങിയത്. തുടര്‍ന്ന് അര്‍ധശതകം പൂര്‍ത്തിയാക്കിയാണ് മണ്‍റോ പുറത്തായത്. 42 പന്തില്‍ 59 റണ്‍സുമായി ശര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ചാഹലിന് ക്യാച്ച് നല്‍കിയാണ് മണ്‍റോ മടങ്ങിയത്. 26 പന്തില്‍ 51 റണ്‍സുമായാണ് നായകന്‍ വില്ല്യംസണ്‍ മടങ്ങിയത് 4 വീതം ഫോറും സിക്‌സറുമടങ്ങുന്നതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്. വില്ല്യംസണ്‍ പുറത്താകുമ്പോള്‍ ടീം 17 ഓവറില്‍ 178 ന് 4 എന്ന നിയിലായിരുന്നു തുടര്‍ന്ന് വന്ന റോസ് ടെയ്‌ലറും ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. 27 പന്തില്‍ 54 റണ്‍സാണ് ടെയ്‌ലര്‍ അടിച്ചുകൂട്ടിയത്.

ഇന്ത്യക്ക് വേണ്ടി ഠാക്കൂറും ഷമിയും റണ്‍സ് വിട്ടു നല്‍കുന്നതില്‍ ധാരാളിയായി 4 ഓവര്‍ ചെയ്ത ഷമി 53 റണ്‍സാണ് വിട്ടു നല്‍കിയത്. 3 ഓവര്‍ ചെയ്ത ഠാക്കൂര്‍ 44 റണ്‍സും വിട്ടു നല്‍കി.ചഹല്‍, ബുംമ്ര, ഠാക്കൂര്‍ ദുംബെ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button