കണ്ണൂർ : സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കണ്ണൂർ കോർപ്പറേഷന്‍റെ ഉപയോഗിക്കാത്ത മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് അനധികൃതമായി സൂക്ഷിച്ചനിലയിൽ സൾഫറും ഉപ്പും വെടിമരുന്ന് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.
Also read : ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം ഇടുക്കിയിൽ
പ്ലാന്റിന്‍റെ ബര്‍ണറിലും കെട്ടിടത്തിലും സൂക്ഷിച്ചിരുന്ന ചാക്കിനുള്ളിൽ സ്‌ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് ഉണ്ടായിരുന്നത്. നൂറ് കിലോയിൽ അധികം തൂക്കം ഉണ്ടെന്നാണ് നിഗമനം. സ്‌ഫോടക വസ്തുക്കള്‍ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും, ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു..
Post Your Comments