Latest NewsIndiaNews

വനിതാ കബഡി താരത്തെ അപമാനിച്ചതിന് അര്‍ജുന അവാര്‍ഡ് ജേതാവ് അറസ്റ്റില്‍

ബെംഗളൂരു: മുന്‍ കബഡി താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ബി.സി രമേശിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വനിതാ കബഡി താരത്തെ അപമാനിച്ചതിനാണ് അറസ്റ്റ്. ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ഉഷാറാണിയുടെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച കര്‍ണാടക കബഡി അസോസിയേഷനിലാണ് സംഭവം.നഗരത്തിലെ കബഡി ക്യാമ്പില്‍ നടന്ന സംഭവത്തില്‍ രമേശിനെയും കര്‍ണാടക കബഡി അസോസിയേഷനിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു.

ബി.സി രമേഷും സുഹൃത്തുക്കളും ബെംഗളൂരുവില്‍ വച്ച് കബഡി താരമായ ഉഷാറാണിയെ മോശമായ വാക്കുകള്‍ പറഞ്ഞ്അധിക്ഷേപിച്ചെന്നാണ് പരാതി. ഉഷാറാണിയും ബി.സി രമേഷും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംഭവത്തിന് പിന്നാലെ ഉഷാറാണി ബെംഗളൂരു സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇതെത്തുടര്‍ന്നാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവായ ബി.സി രമേഷ് നിലവില്‍ കര്‍ണാടക കബഡി അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. കബഡി ടീമുകളായ ബെംഗളൂരു ബുള്‍സ്, ബംഗാള്‍ ടൈഗേഴ്സ്, പുനേരി പല്‍ത്താന്‍ എന്നിവരോടൊപ്പം പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രോ കബഡി ലീഗിലെ ബംഗാള്‍ വാരിയേഴ്‌സിന്റെ പരിശീലകനായിരുന്നു രമേഷ്, 2019 ല്‍ കിരീടം നേടാന്‍ അവരെ സഹായിച്ചു. ഇതിന് മുമ്പ്, ആറാം സീസണില്‍ ബെംഗളൂരു ബുള്‍സിന്റെ പരിശീലകനും – അവര്‍ കിരീടം നേടിയ വര്‍ഷവും. ഒരു കളിക്കാരനെന്ന നിലയില്‍, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവായ രമേശ് കര്‍ണാടകയിലെ കബഡി അസോസിയേഷന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള 31 കാരിയായ കബഡിതാരമാണ് ഉഷാറാണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button