Latest NewsNewsIndia

പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്തു: അപമാനിക്കപ്പെട്ടതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൽഹി: രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത് തന്നെ അപമാനിച്ചുവെന്ന് സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാധ്യക്ഷനില്‍ നിന്ന് അനുവാദം വാങ്ങി പ്രസംഗം ആരംഭിച്ചതിന് പിന്നാലെയാണ് മൈക്ക് ഓഫാക്കിയത്. പ്രസംഗം തടസപ്പെട്ടതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു.

ഭരണപക്ഷം ‘മോദി’ വിളികളുമായി ആക്രോശിക്കാന്‍ തുടങ്ങിയതോടെ സഭ പൂര്‍ണമായി ബഹളത്തില്‍ മുങ്ങി. തുടർന്ന്, സഭാ നടപടികള്‍ 12 മണി വരെ നിര്‍ത്തിവെച്ചു. സഭയില്‍ അച്ചടക്കം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്ന് അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ ഖാര്‍ഗെയോടും സഭാനേതാവ് പിയൂഷ് ഗോയലിനോടും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button