മാനന്തവാടി: ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് സമൂഹമധ്യത്തിൽ അപമാനിച്ച യുവാവ് പൊലീസ് പിടിയിൽ. പേര്യ ആലാറ്റിൽ കല്ല കടമ്പിൽ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെ മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. യുവതിയെ അപമാനിച്ച ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർമാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരമാണ് മാനന്തവാടി പൊലീസ് കേസെടുത്തത്.
Read Also : താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാർ, തെറ്റ് ചെയ്തവർ തിരുത്തണം: മന്ത്രി സജി ചെറിയാൻ
മാനന്തവാടി എസ്.ഐ കെ.കെ. സോബിനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments