Latest NewsIndiaNews

പ്രമുഖ ബിസിനിസുകാരന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ന്യൂ ഡൽഹി : പ്രമുഖ ബിസിനിസുകാരന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമുഖ സൈക്കിള്‍ കമ്പനിയായ അറ്റ്ലസ് സൈക്കിൾസിന്റെ റെ വൈസ് പ്രസിഡന്‍റ് സഞ്ജയ് കപൂറിന്‍റെ ഭാര്യ നതാഷ കപൂര്‍(57) ആണ് ഡൽഹിയിൽ ഔറംഗാബാദിലെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് ആത്മഹത്യാവിവരം പോലീസിന് ലഭിക്കുന്നത്.

നതാഷ കപൂറിന്‍റെ മകനും മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്, സഞ്ജയ് ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ വരാന്‍ ആവശ്യപ്പെട്ട് അമ്മയെ പലതവണ ഫോണില്‍ വിളിച്ചിട്ടും, മുറിക്ക് സമീപത്തെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നില്ല. അകത്ത് ചെന്നപ്പോള്‍ വലിയ ഷാളില്‍ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതായാണ് കണ്ടതെന്ന് മകന്‍ പറഞ്ഞു.

Also read : യുഎഇയില്‍ മിനി ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു : 10 പേര്‍ക്ക് പരിക്കേറ്റു

ജോലിക്കാരുടെ സഹായത്തോടെ കെട്ടഴിച്ചെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുടുംബത്തോട് സ്വയം ശ്രദ്ധിക്കാന്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവും വിവരങ്ങളും ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button