കൃഷ്ണഗിരി: എസ്ബിഐ എടിഎമ്മില്‍ നിന്ന് തീ ഉയര്‍ന്നു , തീ ആളിക്കത്തിയതിനു പിന്നില്‍ മോഷ്ടാക്കള്‍. കര്‍ണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെല്‍ഡിങ് മെഷീനുമായാണ് കള്ളന്മാര്‍ മോഷ്ടിക്കാനെത്തിയത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് വെല്‍ഡിങ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചത്.
ബാങ്കിന്റെ ജനാല വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് ഇളക്കിയ ശേഷം അകത്ത് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ വെല്‍ഡിങ് മെഷീനില്‍ നിന്നുള്ള തീപ്പൊരി ബാങ്കിനകത്തെ ചില കടലാസുകളില്‍ വീഴുകയും തീപിടിക്കുകയും ചെയ്തു. തീയണക്കാനുള്ള ശ്രമം വിഫലമായി. ഇതോടെ ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്ത കള്ളന്മാര്‍ സ്ഥലംവിട്ടു.
read also : എടിഎം കുത്തിപ്പൊളിച്ച നിലയില്‍ ; പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി
ഇവിടെയടുത്ത് ഉണ്ടായിരുന്ന ഒരു ചായക്കടക്കാരന്‍ ബാങ്കില്‍ തീ ഉയരുന്നത് കണ്ട് ബാങ്ക് ജീവനക്കാരെ വിവരമറിയിച്ചു. ബാങ്ക് ജീവനക്കാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. ഇവരെത്തി തീയണയ്ക്കുകയായിരുന്നു. കള്ളന്മാര്‍ ഉപേക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ തൊണ്ടിമുതലായി പൊലീസ് കണ്ടെടുത്തു. കള്ളന്മാര്‍ ബാങ്കിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഭാഗത്ത് സിസിടിവി ഇല്ല. അതിനാല്‍ ആരാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments