കോതമംഗലം: എടിഎം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. പൈങ്ങോട്ടൂരിലെ എസ്ബിഐ എടിഎമ്മിലാണ് സംഭവം നടന്നത്. മെഷീന്റെ മുന്‍വാതില്‍ തകര്‍ത്തിട്ടുണ്ടെങ്കിലും പണം നഷ്ടമായില്ലെന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക നിഗമനം. പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
ഇന്ന് രാവിലെയാണ് മോഷണശ്രമം നടന്നുവെന്ന വിവരം പുറത്തറിയുന്നത്. ബാങ്കിന്റെ സമീപത്തെ പള്ളിയിലെത്തിയ വിശ്വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. അതേസമയം എടിമ്മിനുള്ളിലെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ലര്‍ച്ചെ 3.30 നും 4.30-നും ഇടയിലുള്ള സമയത്താണ് മെഷിന്‍ തകര്‍ക്കപ്പെട്ടതെന്നാണ് പോലീസിന്റെ അനുമാനം. മുന്‍വാതില്‍ കുത്തിപ്പൊളിച്ച ശേഷം പണം നിക്ഷേപിക്കുന്ന ഭാഗം തകര്‍ക്കാന്‍ ശ്രമം നടത്തിയതായിട്ടാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. മെഷിന്റെ വയറുകൾ പലതും പൊട്ടിച്ച നിലയിലാണ്.
Post Your Comments