മുംബൈ: ഏതൊരു ക്രിക്കറ്റ് പ്രേമികളുടെയും ആരാധകരുടെയും ഏറ്റവും വലിയ സംശയവും പലപ്പോഴായും തര്‍ക്കമുണ്ടാക്കുന്ന ഒരു ചോദ്യമാണ് വിരാട് കോഹ്ലിയാണോ അതോ സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്സ്മാന്‍ എന്നത്. ആരാധകര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാണെങ്കിലും ഇരു താരങ്ങള്‍ക്കിടയില്‍ ഇത്തരത്തിലൊരു മത്സരബുദ്ധിയൊന്നുമില്ല. പക്ഷെ ഇതിന് മറുപടി എന്നപോലെ എത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ഈ ഒരു തര്‍ക്കത്തിനെ ശരിവെക്കുന്ന തരത്തില്‍ ഇന്ത്യന്‍ നായകനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. കോഹ്ലി മഹാനായ ക്രിക്കറ്റ് താരമാണെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്.
അതിന് കാരണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ റണ്‍സുകള്‍ തന്നെ കോലി ആരാണെന്ന് സംസാരിക്കുമെന്നായിരുന്നു. നായകനെന്ന നിലയില്‍ ഇന്ത്യയെ നമ്പര്‍ വണ്‍ ടെസ്റ്റ് ടീമാക്കി കോഹ്ലി മാറ്റി. ഇതിനോടകം നിരവധി റെക്കോഡുകള്‍ അദ്ദേഹം സ്വന്തം പേരിലാക്കി ഇനിയും അദ്ദേഹം ഒരുപാട് റെക്കോഡുകള്‍ തകര്‍ക്കുന്നത് നമുക്ക് കാണാമെന്നും സ്മിത്ത് പറഞ്ഞു. 2019ലെ ലോകകപ്പിനിടയില്‍ താന്‍ പരിഹാസം നേരിടേണ്ടി വന്നപ്പോള്‍ കോഹ്ലി നല്‍കിയ പിന്തുണ വളരെ വലുതാണെന്നും അതിനെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം മഹാനായ താരമാണ്. റണ്‍സിനുവേണ്ടി ദാഹിക്കുന്നവനാണ് കോഹ്ലി. ഓസ്ട്രേലിയക്കെതിരേ കളിക്കുമ്പോള്‍ കോഹ്ലിയെ തളയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നതില്‍ അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണെന്നും സ്മിത്ത് കൂട്ടിചേര്‍ത്തു
Post Your Comments