Latest NewsFootballNewsSports

പ്രീമിയര്‍ ലീഗില്‍ ജയിക്കാന്‍ മനസ്സിലാതെ യുണൈറ്റഡ് ; വിജയവഴിയില്‍ തിരിച്ചെത്തി ലൈസസ്റ്ററും ടോട്ടന്‍ഹാമും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോല്‍വി വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബേണ്‍ലിയോട് എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോറ്റത്. ഇതോടെ നാലാം സ്ഥാനത്തുള്ള ചെല്‍സിയുമായി യുണൈറ്റഡിന് 6 പോയിന്റ് വിത്യാസമായി. ടോപ്പ് 4 ലേക്ക് അടുക്കാനുള്ള അവസരമാണ് യുണൈറ്റഡ് നഷ്ടപ്പെടുത്തിയത്. ലീഗില്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഇതോടെ പരിശീലകന്‍ ഒലെയുടെ കാര്യം കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്.

ബേണ്‍ലിക്കായി ക്രിസ് വുഡ്, ജേ റോഡ്രിഗസ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. റാഷ്‌ഫോഡിന്റെ അഭാവത്തില്‍ ആയിരുന്നു യുണൈറ്റഡ് ഇറങ്ങിയത്. ബേണ്‍ലിയുടെ ഗോള്‍ മുഖത്ത് കാര്യമായ മുന്നേറ്റങള്‍ നടത്താന്‍ പോലും യുണൈറ്റഡിന് സാധിച്ചില്ല. തോല്‍വിയോടെ യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

അതേസമയം മറ്റൊരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ലൈസസ്റ്റര്‍ സിറ്റി. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം വെസ്റ്റ് ഹാമിനെ 4-1 ന് പരാജയപ്പെടുത്തിയാണ് ടീമിന്റെ മടങ്ങിവരവ്. ഇതോടെ ലൈസസ്റ്റര്‍ സിറ്റിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ഗോള്‍ വിത്യാസം 3 പോയിന്റായി കുറക്കാന്‍ സാധിച്ചു. ലൈസസ്റ്ററിനായി അയേസോ പേരസ് ഇരട്ട ഗോള്‍ നേടി. കൂടാതെ ഹാര്‍വി ബാര്‍ന്‍സ്, റിക്കാര്‍ഡോ പെരേര, എന്നിവരും സ്‌കോര്‍ ചെയ്തു. മാര്‍ക്ക് നോബിളാണ് വെസ്റ്റ് ഹാമിനായി ആശ്വാസ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ നാല് മത്സരങ്ങളില്‍ ജയമറിയാതെ വിഷമിച്ച ടോട്ടന്‍ഹാമിന് ആശ്വാസ ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നോര്‍വിച്ചിനെ 2-1 നാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്. ജയത്തോടെ 34 പോയിന്റുമായി ആറാം സ്ഥാനത്താണ് ടീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button