ന്യൂ ഡൽഹി : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2020ലെ കേന്ദ്ര ബജറ്റിൽ സ്‌മാർട്ട്‌ഫോണുകളുടെ തദ്ദേശീയ നിർമാണത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ചേക്കുമെന്ന് സൂചനകൾ പുറത്തു വരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ തദ്ദേശീയമായി സ്‌മാർട്ട്ഫോണുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ധനസഹായം എത്തിക്കാൻ ഉൽപ്പന്ന ബന്ധിത ധനസഹായ (പിഎൽഐ) പദ്ധതിയാണ് സർക്കാറിന്റെ പരിഗണനയിലുള്ളതെന്നും 36,000 കോടി രൂപയുടെ ഫണ്ട് ഇതിനായി പ്രഖ്യാപിച്ചേക്കാമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇലക്‌ട്രോണിക്, സ്‌മാർട്ട് ഫോൺ നിർമ്മാണത്തിന് മുന്നിൽ നിൽക്കുന്ന ചൈന സിംഗപ്പൂർ എന്നി രാജ്യങ്ങളിലുള്ള ആപ്പിൾ, സാംസംഗ് ഉൾപ്പെടെയുള്ള ആഗോള കമ്പനികളെ ഇന്ത്യയിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുക.
Also read : രണ്ടാം ബജറ്റില്‍ ആദായ നികുതി സ്ലാബുകളിലും മാറ്റം വരുത്തിയേക്കും
ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനൊപ്പം തദ്ദേശീയ കമ്പനികളെ വളർത്താനും സർക്കാർ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. സ്‌മാർട്ട് ഫോൺ കമ്പനികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്‌പകളും സബ്‌സീഡിയും അനുവദിക്കും. ഇത് സംബന്ധിച്ച വിശദമായ ശുപാർശ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയമാണ് (മെയ്‌റ്റി) സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന, കയറ്റുമതി ഹബ്ബാക്കാനുള്ള മാർഗനിർദ്ദേശവും തേടിയിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിൾ, സാംസങ്, ലാവ തുടങ്ങിയ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളുമായി നേരത്തെ തന്നെ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments