Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2020 ; ആഭരണങ്ങളും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കുമടക്കം 50 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

കേന്ദ്ര സര്‍ക്കാറിന്റെ 2020 -21 ലെ വാര്‍ഷിക ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമ്പോള്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഗുഡ്‌സ്, കെമിക്കല്‍സ്, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു.

സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് ഉത്തേജക നടപടികള്‍ക്കൊപ്പം മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, വ്യാവസായിക രാസവസ്തുക്കള്‍, വൈദ്യുത വിളക്കുകള്‍, മരം കൊണ്ടുള്ള ഫര്‍ണിച്ചര്‍, മെഴുകുതിരികള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്ക് ഉയര്‍ന്ന കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അനാവശ്യ ഇറക്കുമതികള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചാണ് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ആസിയാനില്‍ നിന്നും ചൈന പോലെയുളള രാജ്യങ്ങളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇറക്കുമതി തീരുവ 5 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കുവാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button