ന്യൂഡൽഹി: മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ആദായ നികുതി സ്ലാബുകളിലും മാറ്റമുണ്ടാകുമെന്ന് സൂചന. വാര്‍ഷിക വരുമാനം 7 ലക്ഷം രൂപ വരെ ഉള്ളവര്‍ക്ക് 5 ശതമാനം നികുതിയും 7 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതിയുമാണ് ചുമത്താൻ സാധ്യത. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തിന് 20 ശതമാനം നികുതിയും 20 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ളവര്‍ക്ക് 30 ശതമാനം നികുതിയും ചുമത്തിയേക്കും. പ്രതിവർഷം 10 കോടിയിൽ കൂടുതൽ വരുമാനം നേടുന്നവർക്കായി 35% ത്തിന്‍റെ പുതിയ സ്ലാബ് പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്.
സെപ്റ്റംബറിൽ നിര്‍മ്മല സീതാരാമന്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25.2 ശതമാനത്തിലേക്ക് കുറച്ചിരുന്നു. സര്‍ചാര്‍ജ്ജുകള്‍ അടക്കമാണ് കുറവ് വന്നത്.
Post Your Comments