രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അവതരിപ്പിക്കപ്പെടുന്ന ബജറ്റ് എന്ന നിലയിൽ ഇത്തവണത്തെ ബജറ്റ് ശ്രദ്ധേയമാണ്. കൃത്യമായി ചർച്ച ചെയ്ത് രൂപീകരിച്ച രാഷ്ട്രീയ അജണ്ടകളേക്കാൾ രാജ്യത്തിൻറെ വികസനത്തിനും ജനക്ഷേമത്തിനും തന്നെയായിരിക്കണം ബജറ്റിൽ മുൻതൂക്കം നൽകേണ്ടത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റിന് പകരം രാജ്യത്തെ സുസ്ഥിര വികസനത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്ന ബജറ്റാണ് ആവശ്യം.മോദി സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച നേടിയതിനു ശേഷമുള്ള രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
എൻഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് നിര്‍ണായകമാണ്. അധികാരത്തുടര്‍ച്ച നേടിയതിനു ശേഷമുള്ള ബജറ്റ് എന്ന നിലയിൽ ആദ്യ ബജറ്റ് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്നു എങ്കിലും ബിജെപി സര്‍ക്കാരിൻറെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ബജറ്റ് മാത്രമായിരുന്നു പ്രത്യക്ഷത്തിൽ അത്. എന്നാൽ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴാണ് രണ്ടാമത്തെ ബജറ്റ് എത്തുന്നത്. അതുകൊണ്ടു തന്നെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കു ന്ന ബജറ്റിലേക്ക് ആയിരിക്കും രാജ്യത്തിൻറെ മുഴുവൻ ശ്രദ്ധയും.
ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ഇക്കുറി ജനുവരി 31-ന് അവതരിപ്പിക്കും.രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനാകുന്ന നിര്‍ണായക ബജറ്റ് ആയിരിക്കണം ഇത്തവണത്തേത് എന്നത് ധനമന്ത്രിയ്ക്കു മുന്നിൽ ഉയര്‍ത്തുന്ന വെല്ലുവിളികൾ ചെറുതല്ല. രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ബജറ്റിൽ നടപടികൾ വേണം. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഉപഭോഗം വര്‍ധിപ്പിക്കാനും ആവശ്യമായ നടപടികൾ കൂടിയേ തീരൂ. കാർഷിക മേഖലയെ ഉണർത്താനും പ്രത്യേക പാക്കേജുകൾ വേണം.
Post Your Comments