News

ബജറ്റിലെ വ്യാപാരി വ്യവസായികളുടെ പ്രതീക്ഷകൾ എന്തൊക്കെ

ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലേക്കു തികഞ്ഞ പ്രതീക്ഷകളോടെയാണു വ്യാപാരികളും വ്യവസായികളും ഉറ്റുനോക്കുന്നത്. വിപണികളിൽ നിലനിൽക്കുന്ന തളർച്ചയ്ക്ക് പരിഹാരവും മുന്നോട്ടു കുതിക്കാനുള്ള ഊർജവും നൽകുന്ന പ്രഖ്യാപനങ്ങളുണ്ടാകണമെന്നാണ് ആവശ്യം. വൻ കോർപറേറ്റുകൾക്കു പകരം ചെറുകിട കച്ചവടക്കാർക്കും കൃഷിക്കാർക്കും ബജറ്റിൽ ഇളവുകൾ നൽകണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നു.

സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ പകുതിയാക്കണമെന്നാണ് സ്വർണവ്യാപാരികൾ കാലങ്ങളായി ആവശ്യപ്പെടുന്നത്.ഇത്തവണയും ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് നിവേദനം കൊടുത്തിട്ടുണ്ട്. നിലവിൽ 12.5 ശതമാനമാണ് സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ. ഇത് 6 ശതമാനമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവിൽ 3 ശതമാനം ജിഎസ്ടി എന്നത് 1.5 ശതമാനമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

വ്യാപാരികളെ ചുറ്റിക്കുന്ന ജിഎസ്ടിയിലും മാറ്റം വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ചരക്കുസേവന നികുതിയുടെ റജിസ്ട്രേഷനും നടപടിക്രമങ്ങളും ലളിതമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വ്യാപാരികളെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. ഓരോ മാസവും ജിഎസ്ടി കൗൺസിൽ കൂടി മാസംതോറും നികുതിഘടന പരിഷ്കരിക്കുന്ന രീതി മാറ്റണം. ഇതു വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലപ്പോഴും ജിഎസ്ടി സംവിധാനത്തിന്റെ പിഴവുകൾ മൂലമാണു വ്യാപാരികൾക്ക് വലിയ പിഴ ഒടുക്കേണ്ടിവരുന്നത്. ഈ സാഹചര്യം മാറുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button