Latest NewsNewsIndia

പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണ്. സര്‍ക്കാര്‍ അതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാകില്ലെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.

Read also: ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികളാണ് അവരെ മറ്റൊരു രീതിയില്‍ കാണരുതെന്ന് രാജ്‌നാഥ് സിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button