ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികളാണെന്നും അവരെ മറ്റൊരു രീതിയില്‍ കാണരുതെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചിലപ്പോള്‍ ആളുകള്‍ അവര്‍ക്ക് ശരിയായ രീതിയിലല്ല പ്രചോദനം നല്‍കുന്നത്. തന്നെയുമല്ല അവരെ തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നവരാകണം അതിന്റെ ഉത്തരവാദികള്‍. അല്ലാതെ കുട്ടികളെയോ ചെറുപ്പക്കാരെയോ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ – ചൈന ബോര്‍ഡറില്‍ താമസിക്കുന്നവരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സായുധസേനയിൽ വിശ്വാസമര്‍പ്പിക്കാനും രാജ്‌നാഥ് സിങ് വ്യക്തമാക്കി. നമ്മുടെ അതിര്‍ത്തികള്‍ ശ്രദ്ധിക്കപ്പെടുന്നിടത്തോളം കാലം സായുധ സേനയില്‍ നിങ്ങള്‍ വിശ്വാസമര്‍പ്പിക്കുക. ഒരു രാജ്യത്തിനും ഇന്ത്യക്ക് നേരെ ദൃഷ്ടികള്‍ ഉയര്‍ത്താനുള്ള ധൈര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments