ന്യൂ ഡൽഹി : ആം ആദ്മിയില്‍ നിന്നും രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയെ തിരിച്ച് പിടിക്കാൻ ശക്തമായ കരുക്കൾ നീക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 40 അംഗ രാഷ്ട്രീയ നേതാക്കൾ പ്രചാരണത്തിനായി ഡൽഹിയിൽ എത്തും. അടുത്ത 20 ദിവസത്തിനുള്ളില്‍ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ജനസ്വാധീനമുള്ള നേതാക്കളെയും ഡൽഹിയിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, ഡോ. ഹര്‍ഷ് വര്‍ധന്‍, വിജയ് ഗോയല്‍, ബിജെപിയുടെ പുതിയ അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കുന്ന മുഖ്യമന്ത്രിമാരുടെ സംഘം. ശിവരാജ് സിംഗ് ചൌഹാന്‍, അര്‍ജുന്‍ മുണ്ട എന്നിവരും ഡൽഹിയിൽ പ്രചാരണത്തിനായി അണിചേരും. 2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടാനായത്.
അതേസമയം ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിൽ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. അതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സുനില്‍ യാദവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ യുവ അഭിഭാഷകനായ സുനില്‍ യാദവ് ഇതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളി യാദവ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി എന്നെ തിരഞ്ഞെടുത്തത് ഞാന്‍ ഒരു പ്രാദേശികനായതുകൊണ്ടാണ്. ജനങ്ങള്‍ എന്നെ അവരുടെ പ്രിയപ്പെട്ടയാളായി കണക്കാക്കുമെന്നും . അത് പ്രാദേശികരും പുറത്തുനിന്നുള്ള ഒരാളും തമ്മിലുള്ള മത്സരമാണെന്നും യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments