Latest NewsIndiaNews

‘കള്ളൻ പൊലീസ്’ യുപി പൊലീസ് പാൽ പാക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നോയ്ഡ : ഉത്തർപ്രദേശ് പൊലീസ് പാൽ പാക്കറ്റുകൾ മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ‘വൈറലായി’. ഒരു കടയ്ക്കു പുറത്തു സൂക്ഷിച്ച പാൽ പാക്കറ്റുകൾ പൊലീസ് ഉദ്യോഗസ്ഥന്‍ എടുത്തുകൊണ്ടുപോകുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. ദേശീയ വാർത്താ ഏജന്‍സിയായ എഎൻഐ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു.

ജനുവരി 19ന് പുലർച്ചെയുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പൊലീസുകാരുടെ ‘കള്ളി’ പതിഞ്ഞത്. പാൽ പാക്കറ്റുകൾ അടുക്കിവച്ചിരിക്കുന്ന പെട്ടിക്കു ചുറ്റും നടന്നുപോകുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ ആദ്യം ചെയ്തത്. പിന്നീടു പെട്ടികൾ ഉയർത്തി പരിശോധിച്ചു. രണ്ടു പാൽ പാക്കറ്റുകൾ എടുത്ത പൊലീസുകാരൻ അതുമായി അടുത്തു നിർത്തിയ പൊലീസ് വാഹനത്തിലേക്കു കയറാൻ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിൽ ഇരിക്കുന്ന സഹപ്രവർത്തകന് ഒരു പാല്‍ പാക്കറ്റ് കൈമാറുകയും ചെയ്തു. ലക്നൗവിൽ പൗരത്വ പ്രതിഷേധത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളുടെ ബ്ലാങ്കറ്റുകൾ പൊലീസ് എടുത്തുകൊണ്ടുപോകുന്നതിന്റ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button