KeralaLatest NewsIndiaNews

10 വര്‍ഷം മുമ്പ് ഭര്‍ത്താവ് പക്ഷാഘാതത്തില്‍ കിടപ്പുരോഗിയായി എന്നാലും കഴിഞ്ഞ ഒരു മാസമായി അവള്‍ പൂര്‍ണ്ണമായും സമരത്തോടൊപ്പമാണ്

ജാമിയ മിലിയയിലെ സമരങ്ങളില്‍ പങ്കെടു്ക്കാന്‍ പോയ തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്ക്ുന്ന കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.തന്റെ പ്രസംഗം തര്‍ജ്ജമ ചെയ്ത സോണിയ എന്ന യുവതിയെ കുറിച്ച്. ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് പക്ഷാഘാതത്തില്‍ കിടപ്പുരോഗിയായി, ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിലും കഴിഞ്ഞ ഒരു മാസമായി സോണിയയുടെ ജീവിതം പൂര്‍ണ്ണമായും സമരത്തോടൊപ്പമാണെന്ന് തോമസ് ഐസക് പറയുന്നു.

സോണിയ 79 മുതല്‍ 83 വരെ ജെഎന്‍യുവില്‍ സ്പാനിഷ് ഭാഷ പഠിക്കാന്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് സിരോഹി 1981ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. ഇരുവരും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. പഠിത്തം കഴിഞ്ഞ് സോണിയ ഹൈദ്രാബാദിലെ എഫ്‌ലൂവില്‍ അധ്യാപികയായി. സിരോഹി ഈനാടില്‍ പത്രപ്രവര്‍ത്തകനായി. അവിടെവച്ചായിരുന്നു പക്ഷാഘാതം. ഏതാണ്ട് എല്ലാ സമരവക്താക്കളെയും സോണിയയ്ക്ക് അറിയാമെന്നു തോന്നുന്നു. ഒരു മാസത്തിലേറെയായി അവര്‍ ഏതാണ്ട് പൂര്‍ണ്ണസമയം സമരവേദികളിലാണ്. അസാമാന്യ ഹിന്ദി തര്‍ജ്ജിമ. എന്റെ പ്രസംഗം അവരുടെ ഹിന്ദിയിലായപ്പോള്‍ വലിയ ആരവമായിരുന്നെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ;

ജാമിയ മിലിയയുടെ ഏഴാമത് ഗേറ്റില്‍ പ്രൊഫ. സോണിയ കാത്തുനില്‍പ്പുണ്ടായിരുന്നു. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ആയിക്കാണണം അവര്‍ അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്. സമരംമൂലം ട്രാഫിക് ആകെ ബ്ലോക്കാണ്. കാമ്പസിലൂടെ മെയിന്‍ ഗേറ്റിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടിട്ട് അവര്‍ മുങ്ങി. പിന്നെ പ്രൊഫസറും കുട്ടികളും റോഡിലൂടെ ഒരു ഓട്ടമാണ്. ഞങ്ങള്‍ മെയിന്‍ ഗേറ്റിലെത്തിയപ്പോള്‍ അവര്‍ അവിടെ ഹാജര്‍. തര്‍ജ്ജിമയില്ലാത്ത എന്റെ പ്രസംഗം അത്ര ഏശിയില്ലായെന്നു തോന്നിയതുകൊണ്ട് അവര്‍ തന്നെ മുന്നോട്ടുവന്ന് പ്രസംഗത്തിന്റെ ഒരു സംഷിപ്തരൂപം നല്‍കി. ഒരു വമ്പന്‍ കൈയ്യടിയും നേടി. യോഗം തീര്‍ന്ന് ഷഹീന്‍ ബാഗിലേയ്ക്ക് എന്നോടൊപ്പം വരാന്‍ സോണിയയും തയ്യാര്‍. കാറിലിരിക്കുമ്പോള്‍ ഭര്‍ത്താവിനു ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ച് ആരോടോ വിളിച്ചു പറയുന്നതു കേട്ടു. അപ്പോഴാണ് മനസ്സിലായത് ഭര്‍ത്താവ് സിരോഹി, 10 വര്‍ഷം മുമ്പ് പക്ഷാഘാതത്തില്‍ കിടപ്പുരോഗിയായ വിവരം. ഈ ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിലും കഴിഞ്ഞ ഒരു മാസമായി സോണിയയുടെ ജീവിതം പൂര്‍ണ്ണമായും സമരത്തോടൊപ്പമാണ്.

സോണിയ 79 മുതല്‍ 83 വരെ ജെഎന്‍യുവില്‍ സ്പാനിഷ് ഭാഷ പഠിക്കാന്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ജെപി എന്നുവിളിക്കുന്ന എന്‍.ഡി. ജയപ്രകാശ് അവിടെ റഷ്യന്‍ ഭാഷ പഠിക്കാന്‍ ഉണ്ടായിരുന്നു. ജയപ്രകാശ് പറഞ്ഞതു പ്രകാരമാണ് സോണിയ എന്നെ കാത്തു നിന്നത്. ഭര്‍ത്താവ് സിരോഹി 1981ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. ഇരുവരും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. പഠിത്തം കഴിഞ്ഞ് സോണിയ ഹൈദ്രാബാദിലെ എഫ്‌ലൂവില്‍ അധ്യാപികയായി. സിരോഹി ഈനാടില്‍ പത്രപ്രവര്‍ത്തകനായി. അവിടെവച്ചായിരുന്നു പക്ഷാഘാതം. അങ്ങനെ ഇരുവരും ഡല്‍ഹിയിലേയ്ക്ക് തിരിച്ചുപോന്നു. സോണിയയ്ക്ക് ജാമിയാമില്ലയില്‍ ലത്തീന്‍ അമേരിക്കന്‍ പഠനങ്ങളുടെ കേന്ദ്രം സംഘടിപ്പിക്കുന്നതിന്റെ ചുമതല ലഭിച്ചു. മകന്‍ ഇപ്പോള്‍ സോഫ്ട് വെയര്‍ എഞ്ചിനീയറാണ്.

ഏതാണ്ട് എല്ലാ സമരവക്താക്കളെയും സോണിയയ്ക്ക് അറിയാമെന്നു തോന്നുന്നു. ഒരു മാസത്തിലേറെയായി അവര്‍ ഏതാണ്ട് പൂര്‍ണ്ണസമയം സമരവേദികളിലാണ്. അസാമാന്യ ഹിന്ദി തര്‍ജ്ജിമ. എന്റെ പ്രസംഗം അവരുടെ ഹിന്ദിയിലായപ്പോള്‍ എന്തായിരുന്നു ആരവം!

തിരിച്ചു കാറിലേയ്ക്ക് നടക്കുമ്പോള്‍ സോണിയ എന്നോട് ചോദിച്ചു. സഖാവിന് എന്നെ ഓര്‍മ്മയുണ്ടോ? പെട്ടെന്നാണ് ഞാന്‍ ഓര്‍ത്തത്. ഒരു 20 വര്‍ഷമായിക്കാണും ക്യൂബന്‍ പ്രതിനിധികളുമായി അവര്‍ ആലപ്പുഴയില്‍ വന്നിരുന്നു. സ്പാനിഷ് ഭാഷാ പണ്ഡിതയായ അവരായിരുന്നു തര്‍ജ്ജിമക്കാരി. അന്നു പരിചയപ്പെട്ടതാണ്. ഇന്നും എന്തൊരു ഉത്സാഹം, എന്തൊരുവാശി. ഇവരെയൊക്കെ കാണുമ്പോള്‍ നമ്മുടെയും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button