കുര്‍നൂള്‍: ക്രിക്കറ്റ് കളിയ്ക്കുന്നതിനിടെ 12 കാരന് ദാരുണ മരണം. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ നെഞ്ചിലടിച്ചാണ് പന്ത്രണ്ടുകാരന് മരണം സംഭവിച്ചത്. എസ് മോഹിന്‍ എന്ന കുട്ടിയാണ് മരിച്ചത്.
READ ALSO : സ്‌കൂളില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു
ആന്ധ്രാപ്രദേശിലെ കുര്‍നൂള്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മോഹിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജാമിയ മസ്ജിദ് മൈതാനത്ത് കളിക്കുകയായിരുന്നു അപ്പോഴാണ് ബോള്‍ നെഞ്ചില്‍ വന്നടിച്ചത്. ഉടന്‍ തന്നെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments