മാവേലിക്കര: സ്‌കൂളില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബാറ്റുകൊണ്ട് അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര ചാരുംമൂട് ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്. കഴുത്തിന് അടിയേറ്റാണ് കുട്ടി മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ പോവും വഴിയാണ് നവനീതിന്റെ തലയുടെ പിന്നില്‍ ബാറ്റ് തെറിച്ച് വീണത്. തുടര്‍ന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നില്‍ കൊള്ളുകയുമായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. നവനീതിന്റെ മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments