കൊച്ചി: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. ഇതിന്റെ ഭാഗമായി ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദർശകരെ പ്രവേശിപ്പിക്കില്ല. വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാല് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments