
ആലപ്പുഴ: മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. എസ്‌എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ രംഗത്തുവന്നതെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്നും തുഷാർ ചൂണ്ടിക്കാട്ടി.
Read also: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
സെന്‍കുമാര്‍ എന്നു പറയുന്ന ഈ മാന്യദേഹം ഒന്നരവര്‍ഷം മുന്‍പ് വഴിയെ പോകുന്ന സമയത്ത് മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്‌എന്‍ഡിപിയോഗത്തില്‍ അംഗത്വമെടുത്തതാണ്. അദ്ദേഹം എസ്‌എന്‍ഡിപിയുമായി ഒരുബന്ധവും ഉള്ള ആളല്ല. എസ്‌എന്‍ഡിപിയ്‌ക്കെതിരെ സംശയം ഉണ്ടായിരുന്നെകിൽ അന്വേഷിക്കാൻ കഴിയുമായിരുന്നല്ലോ എന്നും തുഷാർ ചോദിക്കുകയുണ്ടായി.
Post Your Comments