ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിഡിജെഎസ് സംസ്ഥാന കൗണ്‍സിന്റെ നടപടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കള്ള ഒപ്പിട്ട് സുഭാഷ് വാസു അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടത്തി. പാര്‍ട്ടി നോമിനി ആയി ലഭിച്ച സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസു രാജിവയ്ക്കണം. ഇല്ലെങ്കില്‍ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് പച്ചക്കള്ളമാണ് സുഭാഷ് വാസുവും ടി.പി. സെന്‍കുമാറും പറയുന്നത്. പല അപടകമരണങ്ങളും തന്റേയും വെള്ളാപ്പള്ളി നടേശന്റേയും തലയില്‍ കെട്ടിവയ്ക്കുകയാണ്. സാമ്പത്തിക തിരിമറിയില്‍ സുഭാഷ് വാസുവിനോട് പാര്‍ട്ടി വിശദീകരണം തേടിയെങ്കിലും അതു നല്‍കാതെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരേ രൂക്ഷമായ ആരോപണങ്ങളാണ് സുഭാഷ് വാസു ഉന്നയിച്ചത്. വെള്ളപ്പള്ളി നടേശനും കുടുംബത്തിനും കൊലക്കേസുകളില്‍ പങ്കുണ്ടെന്നും ഇത് വെളപ്പെടുത്തുമെന്നും കായംകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുഭാഷ് വാസു ആരോപിച്ചിരുന്നു. വെള്ളാപ്പള്ളി കുടുംബം ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണന്നും കുറ്റപ്പെടുത്തിരുന്നു.
Post Your Comments