![UNDER 19 CRICKET WORLD CUP INDIA VS SRI LANKA](/wp-content/uploads/2020/01/UNDER-19-CRICKET-WORLD-CUP-INDIA-VS-SRI-LANKA.jpg)
ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 297 റണ്‍സ് മറികടക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ 45.2 ഓവറില്‍ 207ന് എല്ലാവരും പുറത്തായി.
യഷസ്വി ജെയ്‌സ്വാള്‍ (59), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (56), ദ്രുവ് ജുറല്‍ (പുറത്താവാതെ 52) എന്നിവര്‍ നേടിയ അര്‍ധ സെഞ്ചുറികൾ മികച്ച സ്‌കോർ നേടുവാൻ ഇന്ത്യയെ സഹായിച്ചു. ദിവ്യാന്‍ഷ് സക്‌സേന (23), തിലക് വര്‍മ (46) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജുറലിനൊപ്പം സിദ്ധേഷ് വീര്‍ (27 പന്തില്‍ 44) പുറത്താവാതെ നിന്നു.
Also read : ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോൽവിയിലേക്ക്, പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു : ജംഷെഡ്പൂർ എഫ് സിയ്ക്ക് നിർണായക ജയം
രവിന്ദു രസന്ത (49), നിപുണ്‍ ധനഞ്ജയ (50) കമില്‍ മിഷാര (39) എന്നിവര്‍ മാത്രമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്താൻ സാഹായിച്ചത്. ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആകാശ് സിംഗ്, സിദ്ധേഷ് വീര്‍, രവി ബിഷ്‌ണോയ് എ്ന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സ്‌കോട്ട്‌ലന്‍ഡിനെ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിനു തോൽപ്പിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 23.5 ഓവറില്‍ 75ന് പുറത്തായി. പാകിസ്ഥാന്‍ 11.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി
Post Your Comments