ചെന്നൈ: കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മുസ്ലീങ്ങളടക്കമുളള 2838 പാകിസ്താനി അഭയാര്‍ഥികള്‍, 914 അഫ്ഗാനി അഭയാര്‍ഥികള്‍, 172 ബംഗ്ലാദേശ് അഭയാര്‍ഥികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ടെന്നും 1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാലുലക്ഷത്തിലധികം ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. 2016-18 കാലഘട്ടത്തില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് 1595 പാകിസ്താനി കുടിയേറ്റക്കാര്‍ക്കും 391 അഫ്ഗാനിസ്താന്‍ മുസ്ലീങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കി. 2016-ല്‍ അതേ കാലയളവില്‍ തന്നെയാണ് പാക് ഗായകനായ അദ്‌നന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചുവെന്നും നിർമല കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ക്യാമ്ബുകളിലായി കിഴക്കന്‍ പാകിസ്താനില്‍ നിന്നെത്തിയ നിരവധി പേര്‍ പാര്‍ക്കുന്നുണ്ട്. അമ്പത് അറുപത് വര്‍ഷങ്ങളായി അവരവിടെത്തന്നെയാണ്. ആ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയാല്‍ നിങ്ങള്‍ കരഞ്ഞുപോകും. ഇതേ സാഹചര്യം തന്നെയാണ് ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കാര്യത്തിലുമുള്ളത്. അടിസ്ഥാനപരമായ പല ആവശ്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ആരുടെയും പൗരത്വം റദ്ദാക്കാനല്ല ശ്രമിക്കുന്നത് മറിച്ച് അവര്‍ക്ക് പൗരത്വം നല്‍കാനാണ് ശ്രമിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Post Your Comments