Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധം; മലയാളികൾക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് നോട്ടീസയച്ച് മംഗളൂരു പൊലീസ്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍നേരിട്ട് ഹാജരാകാനാണ് നിർദേശം. ഡിസംബര്‍ 19 ന് നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്കാണ് മംഗളൂരു പൊലീസ് നേട്ടീസ് അയച്ചിക്കുന്നത്. സ്ത്രീകളും വിദ്യാര്‍ഥികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Read also: കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം കാര്‍ഡ് തിരിച്ചറിഞ്ഞ് ആ വിലാസത്തിലേയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 19 ന് നഗരത്തില്‍ സാന്നിദ്ധ്യം വ്യക്തമായിട്ടുണ്ടെന്നും അതിനാല്‍അന്വേഷണത്തിന്റെ ഭാഗമായ ചോദ്യംചെയ്യലിനായി ഓഫീസില്‍ ഹാജരാകണമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button