Latest NewsUAENewsGulf

സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ദുബായ്•സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് 10 വർഷം തടവിന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു.

ദുബായ് പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.2 കിലോഗ്രാം ഭാരമുള്ള ഹെറോയിൻ ബാഗിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

പത്തുവർഷത്തെ തടവും 50,000 ദിർഹം പിഴയും നല്‍കിയ ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

മരുന്നുകളും കണ്ടുകെട്ടി.

എക്സ്-റേ സ്കാനിംഗിനിടെ ലഗേജിന്റെ ഒരു വശത്ത് അസാധാരണമായ കനം കണ്ടപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.

കസ്റ്റംസ് ഇൻസ്പെക്ടർമാർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ദുബായ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്റ്ററേറ്റിലേക്ക് അയച്ചു.

ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിക്കെതിരെ പ്രതി അപ്പീൽ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button