KeralaLatest NewsNews

സഭയുടെ ലവ് ജിഹാദ് പരാമർശം ആർഎസ്എസിനേയും ബിജെപിയെയും സഹായിക്കും : സുനിൽ പി ഇളയിടം

കോഴിക്കോട്: ലൗ ജിഹാദിനെ ക്രൈസ്തവ സഭകളും പിന്തുടരുന്നത് ദുഃഖകരമാണെന്ന് സുനില്‍ പി ഇളയിടം. ക്രൈസ്തവ സഭകള്‍ ഇടപെടേണ്ട ഒരു പാട് കാര്യങ്ങള്‍ വേറെയുണ്ടെന്നിരിക്കെ ഹിന്ദു അജണ്ടക്ക് കീഴടങ്ങണോയെന്ന് ആലോചിക്കുകയാണ് വേണ്ടതെന്നും കോഴിക്കോട് കേരള ലിറ്റററി ഫെസ്റ്റിനെത്തിയ സുനില്‍ പി ഇളയിടം പറഞ്ഞു.

സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാനാണ് ലൗ ജിഹാദ് ആരോപണം കൊണ്ടു വരുന്നത് . ക്രൈസ്തവ പുരോഹിതന്മാര്‍ ലൗ ജിഹാദിനെ പറ്റി പറയുന്നത് ദുഃഖകരമാണ്. ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം അടുത്തിടെ നിരവധി വിവാദമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അപ്പോഴൊന്നുമില്ലാത്ത ധാര്‍മ്മിക ബോധം ഇപ്പോള്‍ എങ്ങനെ ഉണ്ടായി. സത്യത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറയുന്നത് ആര്‍ എസ് എസിനെയും ഹിന്ദുത്വ ശക്തികളെയും സഹായിക്കുമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

കേരളം സംസ്ഥാനത്ത് ലൗ ജിഹാദ് ശക്തമാണെന്ന ആരോപണവുമായി സിറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തിയിരുന്നു. ഐ എസിലേക്ക് റിക്രൂട്ട് ചെയപ്പെട്ട പെണ്‍കുട്ടികളില്‍ പകുതിയിലധികവും ക്രിസ്തുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്നും ഇതു സംബന്ധിച്ച അന്വേഷണത്തില്‍ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയുമാണ് മത പരിവര്‍ത്തനം നടത്തുന്നത്. ഇക്കാര്യത്തില്‍ പരാതികള്‍ ലഭിച്ചാല്‍ പോലീസ് ഗൗരവത്തോടെ ഇടപെടുന്നില്ലെന്നും സമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശനമായി കണക്കാക്കി പോലീസ് സത്വര നടപടി സ്വീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.

ALSO READ: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി: കേന്ദ്ര മന്ത്രിമാരുടെ ജമ്മുകശ്മീർ സന്ദർശനം ഇന്നും തുടരും

ലൗ ജിഹാദ് സംബന്ധിച്ച സിറോ മലബാര്‍ സഭയുടെ പരാമര്‍ശങ്ങളില്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍ ഡി ജി പി യോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സഭാ സിനഡ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button