Latest NewsNewsIndia

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദൈവത്തിനും മുകളില്‍ : രൂക്ഷമായ പരിഹാസവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍ : ഗവര്‍ണറോട് ഭരണഘടന വായിച്ചു നോക്കാനും നിര്‍ദേശം

മലപ്പുറം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദൈവത്തിനും മുകളില്‍ , രൂക്ഷമായ പരിഹാസവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവി മാത്രമാണ്. ഗവര്‍ണര്‍ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറെന്നും കപില്‍ സിബല്‍ പറഞ്ഞു.

രാജ്യത്തെ നിയമങ്ങള്‍ ഗവര്‍ണര്‍ക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കണം. ഭരണഘടന ഗവര്‍ണര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്നുണ്ട്. ഗവര്‍ണര്‍ ഭരണഘടന വായിക്കാന്‍ തയ്യാറാകണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ കേള്‍ക്കാത്ത സര്‍ക്കാരാണ്. ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്രമോദിയെ ഭയപ്പെടുന്നില്ല. രാജ്യത്തെ സര്‍വകലാശാലകള്‍ കലാപഭൂമിയാക്കി ആശയങ്ങളെ അടിച്ചമാര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. സര്‍വകലാശാലകളെ ആദ്യം തകര്‍ക്കുക എന്നതായിരുന്നു ഹിറ്റ്ലറുടേയും നയം

shortlink

Related Articles

Post Your Comments

Related Articles


Back to top button