തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതം തലച്ചോറിനു ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ രോഗിക്കു സ്വയം രോഗം തിരിച്ചറിയാന്‍ സാധിക്കില്ല. അതിനാലാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിചച്ചറിയണമെന്ന് പറയുന്നത്.
പക്ഷാഘാതം പൊതുവേ രണ്ട് തരത്തിലുണ്ട്.
1.ഇഷ്കിമിക്(ischemic)സ്ട്രോക്ക്അഥവാ രക്തധമനികളില്‍ രക്തംകട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷ്കിമിക് സ്ട്രോക്ക് ആണ്.
2. ഹെമാറാജിക് (haemorrhagic) സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇസ്കീമിക് സ്ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമറാജിക് സ്ട്രോക്ക്.
പലകാരണങ്ങളാല്‍ പക്ഷാഘാതം വരാം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം തുടങ്ങിയ കാരണങ്ങളെല്ലാം പക്ഷാഘാതത്തിന് കാരണമാകുന്നു. അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവുള്ളവര്‍, ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍, ഹൃദയ സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍, ഹൃദയമിടിപ്പ് ക്രമമല്ലാത്തവര്‍ എന്നിവരിലൊക്കെ പക്ഷാഘാത സാധ്യത കൂടുതലാണ്.
പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചല്‍ പക്ഷാഘാതത്തില്‍ നിന്ന് പെട്ടന്നു തന്നെ രക്ഷനേടാനാകും. ചിരിക്കുമ്പോള്‍ ആ വ്യക്തിയുടെ മുഖം ഒരുവശത്തേക്ക് കോടിപ്പോവുക, ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ സാധിക്കാതെ വ്യക്തതയില്ലാതെയും പരസ്പര ബന്ധമില്ലാതെയും പറയുക. രണ്ടുകൈകളും മുകളിലേക്കുയര്‍ത്തുമ്പോള്‍ ഒരുകൈമാത്രം ഊര്‍ന്ന് താഴേക്കു വീഴുക, ഇവയെല്ലാമാണ് പക്ഷാഘാതത്തെ തിരിച്ചറിയാനുള്ള പ്രധാന ലക്ഷണങ്ങള്‍.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴെ ചികിത്സിച്ചു തുടങ്ങണം.
രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളില്‍തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിന് ത്രോംബോളൈറ്റിക് തെറാപ്പിഎന്നാണ് പറയുന്നത്. ഈ ചികിത്സയാല്‍ സ്ട്രോക്ക്മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവുണ്ടാകും.
ചിലരില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടിഐഎ അഥവാ ട്രാന്‍സിന്റ് ഇസിക്കിമിക് അറ്റാക്ക് (Transient ischemic Attack) എന്നു പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടിഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു സൂചനയാണ്.ഉടനെതന്നെ ന്യൂറോളജിസ്റ്റിനെ കണ്ട് ചികിത്സ തേടണം.
ജീവിതശൈലിയും രോഗലക്ഷണങ്ങളുമെല്ലാം ശ്രദ്ധിച്ചാല്‍ പക്ഷാഘാതം അഥവാ സ്ട്രോക്ക് എന്ന് രോഗത്തില്‍ നിന്നും രക്ഷനേടാം. രോഗം വന്നിട്ടു ചികിത്സിച്ചു ബേധമാക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണ്.
Post Your Comments