വെസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ ഡിവിഷനുകളിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റുകളിലെ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, കാര്‍പെന്റര്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, റെഫ്രിജറേറ്റര്‍/എ.സി. മെക്കാനിക്, മെക്കാനിക് എല്‍.ടി ആന്‍ഡ് കേബിള്‍, പൈപ് ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍, മെക്കാനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലാണ് അവസരം.
പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ (എന്‍.സി.വി.ടി) നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. മുംബൈ, ബറോഡ, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗര്‍, പരേല്‍ വര്‍ക്ഷോപ്, മഹാലക്ഷ്മി വർക്ക് ഷോപ്പ്, ഭാവ്നഗര്‍ വർക്ക് ഷോപ്പ്, ദാഹോദ് വർക്ക് ഷോപ്പ്, താപ്നഗര്‍ വര്‍ക്ഷോപ്, സാബര്‍മതി വര്‍ക്ഷോപ്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിലായി 3553 ഒഴിവുകളാണുള്ളത്.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : https://www.rrc-wr.com/
അവസാന തീയതി : ഫെബ്രുവരി 6
Post Your Comments