Latest NewsNewsIndia

ജെഎന്‍യുവില്‍ സമരം നടത്തിയ ഇടത് സംഘടനകള്‍ക്ക് വീണ്ടും തിരിച്ചടി; 65 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഫീസ് വര്‍ധന അംഗീകരിച്ചു

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യുവില്‍ സമരം നടത്തിയ ഇടത് സംഘടനകള്‍ക്ക് വീണ്ടും തിരിച്ചടി. 65 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഫീസ് വര്‍ധനയെ അനുകൂലിച്ചതായി ജെഎന്‍യു വിസി ജഗദേഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം ഫീസ് അടക്കാനുള്ള അവസാന തീയതിയിലും സര്‍വകലാശാല മാറ്റം വരുത്തിയിട്ടുണ്ട്.

ക്യാംപസില്‍ ആകെയുള്ള 8500 വിദ്യാര്‍ത്ഥികളില്‍ 6450 വിദ്യാര്‍ത്ഥികളാണ് വ്യത്യസ്ത ഹോസ്റ്റലുകളിലായുള്ളത്. 95 ശതമാനം വിദ്യാര്‍ത്ഥകളും സെമസ്റ്റര്‍ ഫീസും അടച്ചുകഴിഞ്ഞു. ഹോസ്റ്റല്‍ ഫീസ് നല്‍കാനുള്ള വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ഫീസ് അടക്കുമെന്നും ജഗദേഷ് കുമാര്‍ അറിയിച്ചു. ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഫീസ് അടച്ചതായി അദ്ദേഹം വ്യക്തമാക്കി.

ALSO READ: ജെഎന്‍യു സെർവർ തകർത്ത പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ഒളിവിൽ: ഡല്‍ഹി പോലീസ്

ജനുവരി 15 ആയിരുന്നു വിന്റര്‍ സെമസ്റ്ററിനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ഇതോടെ വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. നിരവധി വിദ്യാര്‍ത്ഥികളാണ് അവസാന തീയതി രണ്ട് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ ഫീസ് അടക്കാനുള്ള അവസാന തീയതി ജനുവരി 17 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button