മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡറും ക്ലബ് ക്യാപ്റ്റനുമായ ആശ്ലി യങ് ഇന്ന് ഇന്റര്‍ മിലാനിലേക്ക് കൂട് മാറും. ഇനിമുതല്‍ ഇന്റര്‍ മിലാന്‍ താരമായിരിക്കും യങ്. ജനുവരിയില്‍ തന്നെ ടീം വിട്ട് പോകാനുള്ള യങ്ങിന്റെ നീക്കങ്ങളെ തടുക്കാന്‍ മാഞ്ചസ്റ്റര്‍ ശ്രമിച്ചെങ്കിലും താരം കളിക്കാന്‍ കൂട്ടാക്കാത്തതോടെ താരത്തെ വില്‍ക്കാന്‍ യുണൈറ്റഡ് സമ്മതിക്കുകയായിരുന്നു.യങ്ങിനു വേണ്ടി 1.5 മില്യണ്‍ ആകും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇന്റര്‍ മിലാന്‍ നല്‍കുക.
1.5 മില്യണ്‍ യൂറോ (1.67 മില്യണ്‍ ഡോളര്‍) ബോണസും വിലയുള്ള ഇടപാടില്‍ കളിക്കാരനെ വില്‍ക്കാന്‍ യുണൈറ്റഡ് സമ്മതിച്ചതിനെ തുടര്‍ന്ന് 34 കാരനായ യംഗ് വെള്ളിയാഴ്ച ഇറ്റലിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകുമെന്നാണ്് റിപ്പോര്‍ട്ട് .ഇന്റര്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് യുണൈറ്റഡില്‍ നിന്ന് റൊമേലു ലുകാകുവിനെ ഒപ്പിട്ടു, ഒപ്പം അലക്‌സിസ് സാഞ്ചസും ക്ലബില്‍ നിന്ന് വായ്പയെടുത്തിരുന്നു
2011ല്‍ ആണ് യങ്ങ് ആസ്റ്റണ്‍ വില്ലയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനായി ഇരുന്നൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടം ഉള്‍പ്പെടെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്. താരം 18 മാസത്തെ കരാറില്‍ ഒപ്പുവെക്കും.യങ് തന്റെ കരാറിന്റെ അവസാന ആറു മാസങ്ങളില്‍ ആണ് ഇപ്പോള്‍ യുണൈറ്റഡില്‍ ഉള്ളത്. ഇപ്പോള്‍ വിറ്റില്ലായിരുന്നു എങ്കില്‍ യങ് ഫ്രീ ട്രാന്‍സഫറില്‍ ഇന്റര്‍ മിലാനില്‍ എത്തുമായിരുന്നു.
Post Your Comments