വളാഞ്ചേരി: വാട്‌സ്‌ആപ്പിലൂടെ വ്യാജപ്രചാരണം നടത്തി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. കാര്‍ത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാള്‍ സോഷ്യല്‍ മീഡിയവഴി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു .
വളാഞ്ചേരി പോലീസ് സംഭവത്തില്‍ കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.എസ്‌ഐമാരായ ഗോപാലന്‍, അബൂബക്കര്‍ സിദ്ദിഖ്, എഎസ്‌ഐ അനില്‍കുമാര്‍, എസ്‌സിപിഒ അല്‍ത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.
Post Your Comments