KeralaLatest News

‘ആദ്യം വാട്ട്‌സ് ആപ്പ് മെസേജ് വരും, പിന്നീട് അതേകാര്യങ്ങൾ സംഭവിക്കുന്നു’: ഭയന്ന് പരാതിയുമായി ഒരു കുടുംബം

കൊല്ലം:  കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് അതി വിചിത്രമായ ഒരു പരാതിയാണ് വരുന്നത്. വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു എന്നാണ് വീട്ടുകാരുടെ പരാതി. 24 ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.  ഇതിനെ സംബന്ധിച്ച് സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും ഗുണമുണ്ടായിട്ടില്ല എന്നും ഇവർ പറയുന്നു. കഴിഞ്ഞ ഏഴുമാസങ്ങളായാണ് ഇത്തരം പ്രശ്നങ്ങൾ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്‌സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങി.

സജിതയ്ക്ക് വാട്‌സാപ്പിൽ നിന്ന് മുറിയിലെ ഫാൻ ഇപ്പോൾ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബർ സെൽ പറയുന്നത്. എന്നാൽ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല. വല്ല പ്രേതബാധയാണോ ഇതെന്നാണ് അയൽക്കാരുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button