![](/wp-content/uploads/2021/09/cpm-7.jpg)
വടക്കഞ്ചേരി: പാർട്ടി സഹപ്രവർത്തകയ്‌ക്ക് അശ്ലീലചിത്രം ചേർത്ത് വാട്‌സ്ആപ്പിൽ ഗുഡ്‌നൈറ്റ് സന്ദേശം അയച്ചതിന് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം. അടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. കുറ്റം തെളിഞ്ഞാൽ ഇയാൾക്കെതിരെ നടപടി എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കിഴക്കഞ്ചേരി-1 ലോക്കൽ അംഗത്തിനെതിരെ അന്വേഷണത്തിനായി പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഇതോടെയാണ് ലോക്കൽ സെക്രട്ടറിയേയും കമ്മിറ്റിയിലെ വനിതാ അംഗത്തേയും അന്വേഷണത്തിന് നിയോഗിച്ചത്. അനധികൃത പിരിവിന്റെ പേരിൽ ഏരിയ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർ തോറ്റ ലോക്കൽ സമ്മേളനത്തിൽ, എതിർവിഭാഗത്തിന്റെ വിശ്വസ്തനായാണ് ഇയാൾ കമ്മിറ്റിയിലെത്തിയത്. മുൻപുള്ള വിവാദങ്ങളുടെ പേരിൽ ഇയാൾക്കെതിരെ ചില അംഗങ്ങൾ നേരത്തെ തന്നെ എതിർപ്പ് ഉയർത്തിയിരുന്നു.
Post Your Comments