KeralaLatest NewsNews

കോവിഡ് വ്യാജ പ്രചാരണം: കോട്ടയത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

കോട്ടയം • ഡല്‍ഹി തബ്ലിഗി സമ്മേളനത്തില്‍ പങ്കെടുത്ത് കോവിഡ് 19 ബാധിച്ചവര്‍ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നതായി വ്യാജ പ്രചാരണം നടത്തിയ കേസില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍. കോട്ടയം തെക്കുംഗോപുരത്താണ് സംഭവം.

കൊറോണ വൈറസ് ബാധിച്ച സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പള്ളിയില്‍ ഒളിവില്‍ കഴിയുന്നുവെന്നായിരുന്നു സന്ദേശം. അഗ്നിശമനസേന അണിനശീകരണം നടത്തുന്ന വീഡിയോ സഹിതമാണ് ഈ സന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. പ്രചരണം ശ്രദ്ധയില്‍പ്പെട്ട അല്‍ അറഫ റിലീജിയസ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരത്തി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിപ്പിച്ചതായി കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ അടക്കം 10 പേരെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോസഫ് ജോര്‍ജ്, നിഖില്‍, ജയന്‍ തുടങ്ങി പത്തോളം പേരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button